കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ ജോളിക്ക് പിന്നാലെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പൂട്ടി അന്വേഷണസംഘം. ഷാജുവിന് എതിരേ തെളിവുണ്ടെന്നു അന്വേഷണസംഘം വെളിപ്പെടുത്തി. കൂടത്തായി കൊലപാതകപരമ്ബരയിലെ അവസാന ഇരകളായ സിലി, ഒന്നരവയസുകാരി മകള്‍ ആല്ഫൈന് എന്നിവര്‍ സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ച കേസില്‍ സിലിയുടെ ഭര്‍ത്താവും ജോളിയുടെ രണ്ടാം ഭര്‍ത്താവുമായ കോടഞ്ചേരി പുലിക്കയത്തെ പൊന്നാമറ്റം ഷാജുവിനെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
കഷായത്തില്‍ സയനൈഡ് ചേര്‍ത്ത് നല്കി സിലിയെ കൊലപ്പെടുത്താന്‍ ജോളി നടത്തിയ ആദ്യശ്രമത്തില്‍ ഷാജുവിനും പങ്കുണ്ടെന്ന അനുമാനത്തിലാണിപ്പോള് അന്വേഷണസംഘം.ആവശ്യമായ നിയമോപദേശം തേടിയശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണസംഘം നല്കുന്ന സൂചന. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷം സിലി കേസില്‍ ഷാജുവിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന് ലഭിച്ച നിയമോപദേശം.