ന്യൂഡല്‍ഹി: ബാബരി വിധിയെ മാനിക്കുന്നുവെന്നും എന്നാല്‍ വിധിയില്‍ സംതൃപ്തരല്ലെന്നും മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്. വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. വിധി പൂര്‍ണമായി പഠിച്ച ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയൂ. ഇത് ആരുടേയും പരാജയമോ ജയമോ അല്ല. രാജ്യത്തിന്റെയും ഭരണഘടനയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് പോരാടിയത്. ഏതെങ്കിലും സംഘടകളുടേയോ സമുദായത്തിന്റെയോ ആവശ്യത്തിനല്ല. കോടതി എല്ലാ ഭാഗത്തു നിന്നും നീതി നല്‍കുമെന്ന വിശ്വാസത്തോടെയാണ് വിധിയെ നോക്കി കാണുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കി.
വിധിയെ മാനിക്കുന്നു, എന്നാല്‍ വിധിയില്‍ സംതൃപ്തരല്ല: മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്
