കോല്‍ക്കത്ത: വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു പിന്തുണയുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഋഷഭ് പന്തിന് മികച്ച താരമാണെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. പന്തിനു കൂടതല്‍ സമയം നല്കു. എല്ലാം ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു.
പന്ത് സാവധാനത്തില്‍ പക്വത കൈവരിക്കും. നിങ്ങള്‍ സമയം നല്‍കൂവെന്നും ഗാംഗുലി പറഞ്ഞു. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളിലും ഋഷഭ് പന്തിന്റെ പ്രകടനം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഇതിനിടെയാണ് പന്തിനെ പിന്തുണച്ച് ബിസിസിഐ അധ്യക്ഷന്‍ തന്നെ രംഗത്തെത്തിയത്.