ലഖ്​നോ: ബാബരി ഭൂമി കേസില്‍ വിധി വരാനിരിക്കെ ഉത്തര്‍പ്രദേശ്​-നേപ്പാള്‍ അതിര്‍ത്തി അടച്ചു. മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥിന്‍െറ അധ്യക്ഷതയില്‍ വെള്ളിയാഴ്​ച രാത്രി ചേര്‍ന്ന യോഗത്തിലാണ്​ തീരുമാനം.

കൃത്യമായ ​തിരിച്ചറിയല്‍ രേഖകളില്ലാതെ ആരെയും അതിര്‍ത്തി പ്രദേശത്തേക്ക്​ കടക്കാന്‍ അനുവദിക്കില്ലെന്ന്​ അഡീഷണല്‍ ചീഫ്​ സെക്രട്ടറി അവനിഷ്​ അവസ്​തി പറഞ്ഞു. റെയില്‍വേ സ്​റ്റേഷനുകളില്‍ അതീവസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്​. യാത്രക്കാരുടെ സുരക്ഷക്ക്​ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ​അയോധ്യയില്‍ കര്‍ശന സു​രക്ഷ തുടരുകയാണ്​. നഗരത്തിലെത്തുന്ന തീര്‍ഥാടകര്‍ക്കായി അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. 12 കമീഷണര്‍മാരെ​ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്​.