തിരുവനന്തപുരം: അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി എന്തുതന്നെയായാലും അതിനെ മാനിക്കുക എന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു . ലീഗ് അണികള്‍ എല്ലാ കാലത്തും സമാധാനത്തിനായി വേണ്ടി അണിനിരന്നവരാണ്. മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തില്‍ പ്രശ്നങ്ങളൊന്നുമുണ്ടാകാതിരിക്കാന്‍ കാരണം, ശിഹാബ് തങ്ങളുടെ ഇടപെടലാണെന്നും ആ നിലപാട് തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി .