തിരുവനന്തപുരം: നടനും നാടക, ചലച്ചിത്ര പ്രവര്‍ത്തനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജോസ് തോമസ് (58) വാഹനാപകടത്തില്‍ മരിച്ചു. കിളിമാനൂരിന് സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത് .
ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു.