ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിക്കുന്നു. അരമണിക്കൂര്‍ കൊണ്ട് വിധിപ്രസ്താവം പൂര്‍ത്തിയാകുമെന്നാണ് സൂചന. അതേസമയം, വിധിപ്രസ്താവം നടന്നു കൊണ്ടിരിക്കെ സുന്നി വഖഫ് ബോര്‍ഡും ആര്‍എസ്‌എസും വാര്‍ത്ത സമ്മേളനങ്ങളുടെ സമയം പ്രഖ്യാപിച്ചു.

വിധി വന്ന ശേഷമുളള നിലപാട് പ്രഖ്യാപനത്തിനായാണ് സംഘടനകള്‍ വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്തത്. കേസിലെ കക്ഷികളിലൊരാളായ സുന്നി വഖഫ് ബോര്‍ഡ് 11 മണിക്ക് ശേഷമാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.

ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത് ഉച്ചയ്ക്ക് 1 മണിക്കും വിശ്വ ഹിന്ദു പരിഷത്ത് ഉച്ചയ്ക്ക് 2.30 നും വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. കോടതി വിധി എന്തായാലും അത് സ്വാഗതം ചെയ്യുമെന്ന് ഈ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘടനകളുടെ പ്രതികരണങ്ങള്‍ക്കായി രാജ്യം ഉറ്റുനോക്കുന്നുണ്ട്.