ഡാളസ്:  ഫോമായുടെ അന്തര്‍ദേശീയ റോയല്‍ കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ കണ്‍വീനറായി ന്യൂ ഇംഗ്ലണ്ട് റീജിയനില്‍ നിന്നുമുള്ള അനിത നായരെ തിരഞ്ഞെടുത്തു.  കണ്‍വന്‍ഷന്‍ കണ്‍വീനറന്മാരില്‍ ആദ്യത്തെ വനിതാ താരമാണ് അനിത നായര്‍, കൂടാതെ ഫോമാ വുമണ്‍സ് ഫോമാ കമ്മറ്റി മെമ്പറുകൂടിയാണ്. “മാസ്‌കോണ്‍” മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്റ്റികട്ട് എന്ന സംഘടയുടെ ബോര്‍ഡ് മെമ്പര്‍ കൂടിയായ അനിത നായരുടെ സേവനം ഈ ക്രൂയ്‌സ്  കണ്‍വന്‍ഷന്  ഒരു വലിയ  മുതല്‍കൂട്ടായിരിക്കുമെന്ന്  ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. ഫോമായുടെ എല്ലാ കണവന്‍ഷനുകളിലും കുടുംബസമേതം മുടങ്ങാതെ പങ്കെടുക്കുന്ന അനിത വിവിധ മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. കണ്‍വന്‍ഷന്റെ നിരവധി കമ്മറ്റികളില്‍ ഇതിനോടകം പ്രവര്‍ത്തിച്ചു പരിചയവുമുണ്ട്.   https://fomaa.lawsotnravel.com/

പടിഞ്ഞാറന്‍ കരീബിയന്‍ ദ്വീപുകളുടെ  പ്രകൃതി സൗന്ദ്യര്യത്തിന്റെ വശ്യത നെഞ്ചിലേറ്റുന്ന കൊസുമല്‍ സഞ്ചാരികളുടെ പറുദീസയാണ്. ഫോമായുടെ ക്രൂയ്‌സ്  കണ്‍വന്‍ഷന്‍ ഇവിടേക്കാണന്നറിഞ്ഞപ്പോള്‍ മുതല്‍ സഞ്ചാര പ്രീയരായ മലയാളികള്‍ക്ക് സന്തോഷത്തിലാണ്. ഏര്‍ലി ബേര്‍ഡ് ബുക്കിങ്ങുകള്‍ എല്ലാം തീര്‍ന്നുകഴിഞ്ഞു. ഇതിനായി നീക്കി വെച്ചിരുന്ന ബുക്കിങ്ങുകള്‍ അവസാനതീയതി എത്തും മുന്‍പേ വിറ്റുപോയി. ജനറല്‍ കാറ്റഗറിയിലുള്ള ബുക്കിങ്ങുകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.  ഫോമാ റോയല്‍ കണ്‍വന്‍ഷനിലേക്കു ഇനിയും  രെജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം രെജിസ്റ്റര്‍ ചെയ്തു ഈ മലയാളി മാമാങ്കത്തില്‍ പങ്കാളികളാവണമെന്നു കണ്‍വീനര്‍ അനിത നായര്‍ അഭ്യര്‍ത്ഥിച്ചു.  https://fomaa.lawsotnravel.com/

കണ്‍വന്‍ഷന്‍ കമ്മറ്റിയ്ക്കുവേണ്ടി  ജനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്,   ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു ലോസന്‍, കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ബേബി മണക്കുന്നേല്‍  എന്നിവര്‍ അനിതയെ അഭിനന്ദനങ്ങള്‍ അറിയിച്ചു.