തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ പിണറായി സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.കേസ് സിബിഐക്ക് വിടുന്നതില്‍ തടസമില്ലെന്നും പുനരന്വേഷണം വേണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ഭാഗികമായ അന്വേഷണമാണ് ഇതുവരെ നടന്നത്. അദ്ദേഹം പറഞ്ഞു.

കോടതിയെ സമീപിക്കുമ്ബോള്‍ വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് നിയമസഹായം നല്‍കാന്‍ യുഡിഎഫ് ഒരുക്കമാണെന്നും ചെന്നിത്തല. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടരുകയാണ്.