മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ യോഗം ഇന്ന് മരട് നഗരസഭയില്‍ നടക്കും. ഫ്ളാറ്റ് പൊളിക്കുന്ന കമ്ബനികളില്‍ ഒന്നായ എഡ്യൂസസ് എഞ്ചിനിയറിംഗ് വിശദമായ രൂപരേഖ ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും മരട് നഗരസഭയില്‍ യോഗം ചേരുക.
നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്നതിന് മുന്നോടിയായാണ് സാങ്കേതിക സമിതി യോഗം ചേരുന്നത്. വിശദമായ വിവരങ്ങള്‍ പൊളിക്കാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്ബനി സാങ്കേതിക സമിതിക്ക് മുന്നില്‍ അവതരിപ്പിക്കും. ഇന്നുച്ചയ്ക്ക് ശേഷം ചേരുന്ന യോഗത്തില്‍ രൂപരേഖ അവതരിപ്പിക്കുന്നത് മുംബൈ ആസ്ഥാനാമായുള്ള കമ്ബനിയായിരിക്കും.
നിയന്ത്രിത സ്ഫോടനത്തിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള പദ്ധതിയാണ് കമ്ബനികള്‍ തയാറാക്കിയിരിക്കുന്നത്. ഫ്ളാറ്റുകളുടെ ഭിത്തികളെല്ലാം തകര്‍ത്ത ശേഷം തൂണുകളില്‍ ദ്വാരം ഉണ്ടാക്കി അതിലായിരിക്കും സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുക.
ജനുവരി എട്ടിന് മുന്‍പ് സ്ഫോടനത്തിലൂടെ ഫ്ളാറ്റുകള്‍ പൊളിക്കുമെന്ന് കമ്ബനികള്‍ നഗരസഭയെ അറിയിച്ചിട്ടുണ്ട്.