ന്യൂഡല്‍ഹി : കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉത്‌ഘാടനത്തിന് പാക്കിസ്ഥാന്റെ ക്ഷണം ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവി ശങ്കര്‍ നിരസിച്ചു. മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ തനിക്ക് ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു.

ശ്രീ ശ്രീ രവി ശങ്കറിനെകൂടാതെ പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിനെയും പാകിസ്ഥാന്‍ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. നവജ്യോത് സിംഗ് സിദ്ദു പാകിസ്ഥാന്റെ ക്ഷണം സ്വീകരിച്ച്‌ ചടങ്ങില്‍ പങ്കെടുക്കും.

നവംബര്‍ 9ന് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. അതെസമയം, പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇടനാഴി തീര്‍ത്ഥാടകര്‍ക്കായി തുറന്നുനല്‍കും.