കോഴിക്കോട്: യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയും ഇന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജാമ്യാപേക്ഷ ഇന്ന് തന്നെ ഹൈക്കോടതി പരിഗണിക്കും.
പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കുമെന്ന് കണ്ടെത്തിയാണ് കീഴ് കോടതി ജാമ്യം നിഷേധിച്ചത്. കേസ് കെട്ടി ചമച്ചതാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.