ന്യൂഡല്‍ഹി: ബി.ജെ.പിയുടെ മൂതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ 92ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാള്‍ ആശംസകള്‍ നേരാന്‍ അദ്വാനിയുടെ വസതിയിലെത്തിയ മോദി അദ്ദേഹത്തിന്​ പൂച്ചെണ്ട്​ സമ്മാനിച്ചു. ബി.ജെ.പി ദേശീയാധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്​ ഷാ, വര്‍ക്കിങ്​ പ്രസിഡന്‍റ്​ ജെ.പി നഡ്ഡ, ഉപാരാഷ്​ട്രപതി വെങ്കയ്യ നായിഡു എന്നിവരും ആശംസകളുമായി അദ്വാനിയുടെ വസതിയിലെത്തി.

അദ്വാനിയുടെ ബി.ജെ.പിക്ക് രൂപവും കരുത്തും നല്‍കാനായി പതിറ്റാണ്ടുകളോളം അധ്വാനിച്ച നേതാവാണ്​ അദ്വാനിയെന്ന്​ മോദി ട്വിറ്ററില്‍ കുറിച്ചു. പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമായ അദ്വാനി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക്​ നിര്‍ണായക സ്വാധീനം നേടിക്കൊടുക്കാന്‍ പ്രയ്​തനിച്ച വ്യക്തിയാണെന്നും മോദി പറഞ്ഞു.

പൊതുപ്രവര്‍ത്തനം എപ്പോഴും മൂല്യങ്ങളുമായി ബന്ധപ്പെടുത്തിയ അദ്വാനി ഒരിക്കല്‍ പോലും അദ്ദേഹം അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല. നമ്മുടെ ജനാധിപത്യത്തിന് സംരക്ഷണം ആവശ്യം വന്നപ്പോള്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു. മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തി​​െന്‍റ കഴിവുകള്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടുവെന്നും മോദി ട്വീറ്റ് ചെയ്തു.

ബി.ജെ.പിക്ക് രൂപവും കരുത്തും നല്‍കാനായി അദ്ദേഹം പതിറ്റാണ്ടുകളോളം അധ്വാനിച്ചു. ആ അധ്വാനം ബി.ജെ.പിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയെന്നും മോദി പറഞ്ഞു.