ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട ഭിന്നതകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ബോ​ംബെ ഹൈകോടതി ജസ്​റ്റിസ്​ ആഖില്‍ ഖുറൈശിയെ ത്രിപുര ഹൈകോടതി ചീഫ്​ ജസ്​റ്റിസായി നിയമിക്കാനുള്ള ശിപാര്‍ശക്ക്​ കേന്ദ്രത്തി​​െന്‍റ അംഗീകാരം. മധ്യപ്രദേശ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസാക്കാനുള്ള ശിപാര്‍ശ കേന്ദ്രം തള്ളിയതിനെ തുടര്‍ന്നാണ്​ മാറ്റി ത്രിപുരയുടെ ചുമതല നല്‍കാന്‍ കൊളീജിയം നിര്‍ദേശിച്ചത്​. സെപ്​റ്റംബര്‍ അഞ്ചിന്​ നല്‍കിയ ശിപാര്‍ശക്കാണ്​ വൈകിയാണെങ്കിലും കേന്ദ്രത്തി​​െന്‍റ അനുമതി. രാഷ്​ട്രപതി ഒപ്പുവെക്കുന്നതോടെ നിയമനം നടപ്പാകും.

കഴിഞ്ഞ മേയ്​ 10നാണ്​ ജസ്​റ്റിസ്​ ആഖില്‍ ഖുറൈശിയെ മധ്യപ്രദേശ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസായി കൊളീജിയം നിര്‍ദേശിച്ചത്​. കേന്ദ്രം ഇത്​ തള്ളിയത്​ ചട്ടവിരുദ്ധമാണെന്ന്​ കാണിച്ച്‌​ ഗുജറാത്ത്​ ഹൈകോടതി അഭിഭാഷക സംഘടന സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ, ജസ്​റ്റിസ്​ രവി ശങ്കറിന്​ കേന്ദ്രം മധ്യപ്രദേശ്​ ഹൈകോടതിയുടെ അധിക ചുമതല നല്‍കി.

ഇതോടെയാണ്​ മധ്യപ്രദേശിനു പകരം ത്രിപുരയെന്ന നിര്‍ദേശവുമായി കൊളീജിയം പുതിയ നിര്‍ദേശം സമര്‍പ്പിച്ചത്​. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെ 2010ലെ സൊ​ഹ്​റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ റിമാന്‍ഡ്​ ചെയ്യാന്‍ ഉത്തരവിട്ട വിധിയുടെ പേരിലാണ്​ കേന്ദ്രത്തി​​െന്‍റ ശത്രുതയെന്ന്​ അഭിഭാഷക സംഘടന ആരോപിച്ചിരുന്നു.