ന്യൂഡല്‍ഹി: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീധരന് എംപി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കണ്ടാണ് മുരളീധരന് അതൃപ്തി അറിയിച്ചത്.
വട്ടിയൂര്‍ക്കാവില്‍ സംഘടനാപരമായ പാളിച്ചയുണ്ടായെന്നും സോണിയയെ മുരളീധരന് അറിയിച്ചു. എന്എസ്സിന്റെ പരസ്യ പിന്തുണ ന്യൂനപക്ഷങ്ങളെ അകറ്റാന്‍ ഇടയാക്കിയതായും മുരളി കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചു.
മോഹന്‍ കുമാറായിരുന്നു വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വട്ടിയൂര്‍ക്കാവില്‍നിന്നു വിജയിച്ചത്.