മയാമി: ഫോമ സൺഷൈൻ റീജിയൻ യൂത്ത് ഫെസ്റ്റിവെൽ 2020യുടെ ആദ്യ കിക്കോഫ് നവംബർ രണ്ടാം തീയതി പെംബ്രോക് പൈൻസിലുള്ള സി. ബി സ്മിത്ത് പാർക്കിൽ വച്ച് കേരളസമാജത്തിന്റെ പിക്‌നിക്കിനോട് അനുബന്ധിച്ചു നടന്നു. വൻപിച്ച ജനപങ്കാളിത്തത്തോടുകൂടി നടത്തുവാൻ സാധിച്ചതിൽ റീജിയണൽ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിൽ സൗത്ത് ഫ്ലോറിഡയിലെ എല്ലാ അസ്സോസിയേഷനുകൾക്കും നന്ദി അറിയിച്ചു.
പെംബ്രോക് പൈൻ വൈസ് മേയർ ഐറീസ് എ സിപിൾ മുഖ്യതിഥി ആയിരുന്നു . പ്രസ്‌തുത ചടങ്ങിൽ ഫോമാ നാഷണൽ കമറ്റി മെമ്പർ നോയൽ മാത്യു, കേരളസമാജം പ്രസിഡന്റ് ശ്രീ. ബാബു കല്ലിടുക്കൽ , നവകേരളയുടെ പ്രസിഡന്റ് ശ്രീ. ഷാന്റി വർഗീസ് , മയാമി മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സെബാസ്റ്യൻ എമ്മാനുവൽ , യൂത്ത് ഫെസ്റ്റിവൽ പ്രോഗ്രാം കോർഡിനേറ്ററും കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് പ്രസിഡന്റ്മായാ ഡോക്ടർ ജഗതി നായർ, യൂത്ത് കോർഡിനേറ്റർ പദ്‌മകുമാർ നായർ, യൂത്ത് ഫെസ്റ്റിവൽ കമറ്റി മെമ്പർമാരായ റോഷിനി ബിനോയ്, ജൂണ തോമസ്, സന്ധ്യാ പദ്‌മകുമാർ കൂടാതെ വിവിധ അസോസിയേഷൻ നേതാക്കെന്മാരുടെ സാന്നിധ്യവും നിറപ്പകിട്ടേകി .
മത്സരാർത്ഥികൾക്കുവേണ്ടി ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സിംഗിൾ രജിസ്‌ട്രേഷൻ 10 ഡോളർ , ഗ്രൂപ്പ് രജിസ്‌ട്രേഷൻ 25 ഡോളർ ഈ നിരക്കിൽ രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന അവസാനദിവസം ഡിസംബർ 31 ആണ്. കലാതിലകത്തിനും കലാപ്രതിഭയ്ക്കും 250 ഡോളർ ക്യാഷ് പ്രൈസ് നൽകുന്നതായിരിക്കുമെന്നു റീജിയനൽ വൈസ് പ്രസിഡൻറ് ബിജു തോണിക്കടവിൽ പ്രഖ്യപിച്ചു .ഫോമ സൺഷൈൻ റീജിയൻ സെക്രട്ടറി സോണി കണ്ണോട്ടുതറയാണ് ഈ വാർത്ത അറിയിച്ചത് .
ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക് .
Single – https://forms.gle/
വാർത്ത: നിബു വെള്ളവന്താനം