തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ കോന്നി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജിനേഷ് കുമാര്‍ വിജയിച്ചതിന് പിന്നില്‍ അയ്യപ്പനും കാരണമായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസത്തിന്റെ പേരില്‍ നാടകം വേണ്ടെന്ന് കാനനവാസിയായ അയ്യപ്പന്‍ തീരുമാനിച്ചതാണ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ശബരിമല യുവതി പ്രവേശന വിധിയില്‍ വസ്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പരാജയപ്പെട്ടു. ദേവസ്വം ജീവനക്കാരും കപട പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോയി.അയ്യപ്പന്റെ പേരില്‍ തെറ്റായ പ്രചാരണം നടത്തിയവര്‍ക്ക് അയ്യപ്പന്‍ നല്‍കിയ ശിക്ഷയാണ് കോന്നിയിലെ പരാജയം,’ മന്ത്രിപറഞ്ഞു.

‘ഭക്തര്‍ക്ക് ഒപ്പമാണ് കേരളത്തിലെ സര്‍ക്കാര്‍. അല്ലാതെ അമ്ബലം വിഴുങ്ങികള്‍ക്ക് ഒപ്പമല്ല. ദേവസ്വം ബോര്‍ഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയ സര്‍ക്കാരാണ് പിണറായിയുടേത്,’ എന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം എംപ്ലോയ്‌സ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിലാകുന്നു മന്ത്രിയുടെ പരാമര്‍ശം.