തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​ഫ്‌ഐ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട വന്‍ വിവാദമായ പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി ക്രൈം​ബ്രാ​ഞ്ച്. പിഎസ്‌സിക്കാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ​ട്ടി​ക​യി​ല്‍​നി​ന്ന് നി​യ​മ​ന​മാ​കാ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എ​സ്‌എ​ഫ്‌ഐ നേ​താ​ക്ക​ളാ​യ ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍​ക്കൊ​ഴി​കെ നി​യ​മ​നം ന​ല്‍​കാം. സി​വ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്നി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ത​ട്ടി​പ്പ് മൂ​ന്ന് പ്ര​തി​ക​ളി​ലൊ​തു​ങ്ങു​ന്നു​വെ​ന്നും ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി.