വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങള്‍ നവംബര്‍ 2,3 തീയതികളില്‍ സൈന്റ്‌റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവക പള്ളിയില്‍ വെച്ച് നടന്നു. ഈ പെരുന്നാള്‍, ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ എന്നതിനുപരി ഗ്രീഗോറിയോസ് പള്ളിയുടെ 8ആം പിറന്നാള്‍ കൂടിയാണ്. സൈന്റ്‌റ് ഗ്രീഗോറിയോസ് ചര്‍ച്ച് ഓഫ് കന്‍സാസ് സിറ്റി മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭയുടെ അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഭാഗമാണ്.ഈ പെരുന്നാളിന് പുതുതായി പട്ടമേറ്റ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ ഫാദര്‍ തോമസ് പി തോമസ് പ്രധാന കാര്മികത്വവും പള്ളിയുടെ വികാരി ഫാദര്‍ ഡിജു സഖറിയ സഹ കാര്‍മ്മികത്വവും വഹിച്ചു. ഫാദര്‍ തോമസ് പി തോമസ് നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിന്റെ സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ കൂടിയാണ്. അദ്ദേഹത്തിന്റെ പത്‌നിയും സൗത്‌വെസ്‌റ് ഭദ്രാസനത്തിന്റെ MGOCSM Secretary യും കൂടിയായ ശ്രീമതി ലിജിന്‍ തോമസും ആഘോഷങ്ങളില്‍ സന്നിഹിതയായിരുന്നു.പെരുന്നാള്‍ ആഘോഷങ്ങള്‍ നവംബര് 2 ആം തിയതി ശനിയാഴ്ച ആറു മണിക്ക് കൊടിയേറി . അതിനോടനുബന്ധിച്ചു സന്ധ്യാപ്രാര്‍ത്ഥനയും ഭക്തിനിര്‍ഭരമായ ഒരുസന്ദേശവും ഫാദര്‍ തോമസ് പി തോമസ് അച്ചന്‍ നല്‍കി. പെരുന്നാള്‍ ദിവസമായ നവംബര് 3 ആം തിയതി ഞായറാഴ്ച ഫാദര്‍ തോമസ് പി തോമസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പള്ളിയുടെ വികാരി ഡിജു സഖറിയ സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മസൂചകമായി പള്ളിക്കു പ്രദക്ഷിണമായി പെരുന്നാള്‍ ഘോഷയാത്ര നടത്തപ്പെട്ടു. കൊടിതോരണങ്ങളും മുത്തുക്കുടകളും, ഗാനങ്ങളുമായി ഇടവകഅംഗങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനു ശേഷം സൈന്റ്‌റ് ഗ്രീഗോറിയോസ് പള്ളിയിലെ അംഗങ്ങള്‍ സ്വരുക്കൂട്ടിയ വാഴ്വിന്റെ വിരുന്നില്‍ ഇടവക അംഗങ്ങള്‍ പങ്കെടുത്തു. ഫാദര്‍ തോമസ് പി തോമസ് അച്ചനും അദ്ദേഹത്തിന്റെ പത്‌നി ലിജിന്‍ തോമസും പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ദിന സന്ദേശങ്ങള്‍ കൈമാറി.ഇടവക അംഗങ്ങളുടെ പെരുന്നാള്‍ദിന നേര്‍ച്ചകള്‍ കോട്ടയം ഗാന്ധിനഗര്‍ ആസ്ഥാനമായ കരുണാനിലയത്തിനു സംഭാവനയായി നല്‍കുന്നതാണ്.കരുണാനിലയം 1993 മുതല്‍ ദരിദ്രരുടെയും, രോഗികളുടെയും, ഭവനരഹിതരുടെയും സേവനത്തിനായി നിലകൊള്ളുന്ന ഒരു സ്ഥാപനമാണ്. ഭക്തിനിര്‍ഭരമായ ആഘോഷങ്ങള്‍ക്ക് ശേഷം വിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ മധ്യസ്ഥതക്കു വേണ്ടിയുള്ള ഒരു പ്രാര്ഥനയോടൊപ്പം പെരുന്നാള്‍ കൊടിയിറങ്ങി.