ആം​സ്റ്റ​ര്‍​ഡാം: ആം​സ്റ്റ​ര്‍​ഡാ​മി​ലെ ഷി​പോ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന റാ​ഞ്ച​ല്‍ സൂ​ചി​പ്പി​ക്കു​ന്ന അ​ലാ​റം മു​ഴ​ങ്ങി​യ​ത് ആ​ശ​ങ്ക പ​ര​ത്തി. മാ​ഡ്രി​ഡി​ലേ​ക്കു പ​റ​ക്കാ​നൊ​രു​ങ്ങി​യ എ​യ​ര്‍ യൂ​റോ​പ വി​മാ​ന​ത്തി​ല്‍​നി​ന്നാ​ണ് ഹൈ​ജാ​ക്ക് അ​ലാ​റം മു​ഴ​ങ്ങി​യ​ത്.ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം നടന്നത്.

അ​ലാ​റം മു​ഴ​ങ്ങി​യതിനെ തു​ട​ര്‍​ന്ന് ഡ​ച്ച്‌ സൈ​നി​ക പോ​ലീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. ടെ​ര്‍​മി​ന​ലു​ക​ള്‍ അ​ട​ച്ച്‌ യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​മാ​ന​ത്തി​ലെ പൈ​ല​റ്റ് അ​ബ​ദ്ധ​ത്തി​ല്‍ ഹൈ​ജാ​ക്ക് അ​ലാ​റം മു​ഴ​ക്കി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നു.