ദുബായ്: യു.എ.ഇ. വാട്‌സാപ്പ് കോള്‍നിയന്ത്രണം എടുത്തുകളഞ്ഞേക്കും. മറ്റുരാജ്യങ്ങളില്‍ വാട്‌സാപ്പിന്റെ വോയ്‌സ്കോള്‍ സംവിധാനം ലഭ്യമാണ്. എന്നാല്‍ യു.എ.ഇ.യില്‍ മെസേജ് ചെയ്യാന്‍ മാത്രമാണ് നിലവില്‍ വാട്‌സാപ്പ് ലഭിക്കുന്നത്. ഇതിന് യു.എ.ഇ. ടെലികോം റെഗുലേറ്ററി അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം എടുത്തുകളയാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു.

ട്രാ ഇതുസംബന്ധിച്ച്‌ വാട്‌സാപ്പ് അധികൃതരുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. വാട്‌സാപ്പ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും യു.എ.ഇ.ലൈസന്‍സുള്ള വോയ്‌സാപ് കോളുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.