ഷിക്കാഗൊ: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 9, ശനിയാഴ്ച ഒരു എഡ്യൂക്കേഷ്ണല്‍ കോണ്‍ഫറന്‍സ് നടത്തപ്പെടുന്നു. ഡെസ്‌പ്ലെയിന്‍സിലുള്ള ഹോളി ഫാമിലി മെഡിക്കല്‍ സെന്ററിന്റെ ആഡിറ്റോറിയത്തില്‍ വച്ച് നവംബര്‍ 9 ശനിയാഴ്ച രാവിലെ 7.30 മുതല്‍ ഒരു മണി വരെയാണ് ക്ലാസുകള്‍ നടക്കുന്നത്. നേഴ്‌സസിന്റെ തുടര്‍വിദ്യാഭ്യാസത്തിന് ആവശ്യമായ 4 സി.ഇ. ഈ ക്ലാസുകളില്‍ പങ്കെടുക്കുന്നതിലൂടെ ലഭ്യമാണ്. ഡെബൊറ റീഡെല്‍, റീന വര്‍ക്കി ലിസ സിബി, ആന്‍ ബി. ലൂക്കോസ്, ടീന മാത്യു, സോണിയ തോമസ്, റജീന ഫ്രാന്‍സീസ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുന്നതാണ്.
ഐ.എന്‍.എ.ഐ.യുടെ എ.പി.എന്‍. ചെയറായ ഡോ.റജീന ഫ്രാന്‍സീസും എഡ്യൂക്കേഷ്ണല്‍ ചെയറായ ഡോ. സൂസന്‍ മാത്യുവുമാണ് ഈ കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റ് ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത്. നേഴ്‌സുമാരുടെ തുടര്‍ വിദ്യാഭ്യാസത്തിനുതകുന്നതും വളരെ വിജ്ഞാനപ്രദവുമായ ഈ സെമിനാറില്‍ പങ്കെടുത്ത് എല്ലാ നഴ്‌സുമാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് ആനി എബ്രാഹവും മറ്റു ഭാരവാഹികളും അറിയിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗത്തില്‍ www.inaiusa.org-ല്‍ രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റജീന ഫ്രാന്‍സീസ്-847-668-9883
സൂസന്‍ മാത്യു-847-708-9266