ഹൈദരാബാദ്: കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ വിവിധ കാലയളവിലായി സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവം അന്തര്‍ ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടത്തായി കേസില്‍ ജോളി ജോസഫ് എന്ന ഒന്നാംപ്രതിയും കൂട്ടുപ്രതികളും ഇപ്പോള്‍ വിവിധ കേസുകളിലെ അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് കസ്റ്റഡിയിലും ജയിലിലുമായി കഴിഞ്ഞ് വരികയാണ്.

ഇതിനിടയിലാണ് കൂടത്തായി മോഡലില്‍ നടന്ന മറ്റൊരു കൊലപാതക പരമ്പരയുടെ രഹസ്യങ്ങളും ചുരുളഴിയുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

14 വര്‍ഷത്തിനിടയില്‍ ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയെന്ന കേസാണ് ജോളി കൂടത്തായിക്കെതിരെ നിലനില്‍ക്കുന്നതെങ്കില്‍ ഒരു വര്‍ഷത്തിനിടയില്‍ 10 പേരെ കൊലപ്പെടുത്തിയെന്നാണ് ആന്ധ്രയിലെ കേസിന്‍റെ ആധാരം.

അമാനുഷിക ശക്തി

2018 ഫെബ്രുവരിക്കും 2019 ഒക്ടോബര്‍ 16 നും ഇടയില്‍ കൃഷ്ണ, ഈസ്റ്റ് ഗോദാവരി ജില്ലകളിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് കണ്ടെത്തല്‍. തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ശിവയുടെ തട്ടിപ്പ്.

തട്ടിപ്പ് നടത്തിയത്

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു ശിവ തട്ടിപ്പ് നടത്തിയത്. കോടികള്‍ വിലമിതിക്കുന്ന അമൂല്യ രത്നങ്ങളും നിധികളും കണ്ടെത്താം, സ്വര്‍ണ്ണം ഇരട്ടിയാക്കിത്തരാം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു തന്‍റെ അരികില്‍ വരുന്നവര്‍ക്ക് ശിവ നല്‍കിയിരുന്നത്.

സ്വര്‍ണ്ണവും പണവും

കോടിപതികളാവാമെന്ന മോഹത്തെ തന്‍റെ അരികിലേക്ക് വരുന്ന ആളുകളില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം അവര്‍ക്ക് സയനൈഡ് കലര്‍ത്തിയ പ്രസാദം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

സയനൈഡ് ഉപയോഗിച്ചത്

സംശയങ്ങള്‍ തോന്നാതെയുള്ള സ്വാഭാവിക മരണമെന്ന് തോന്നിക്കുന്നതിനാണ് കൊലപാതകത്തിനായി പ്രതി സയനൈഡ് ഉപയോഗിച്ചതെന്നാണ് വെസ്റ്റ് ഗോദാവരി എസ്പി നവ്ദീപ് സിങ് വ്യക്തമാക്കുന്നു. ഒമ്പത് കൊലപാതകങ്ങള്‍ ശിവ നടത്തിയിരുന്നെങ്കിലും ആര്‍ക്കും ഒരു സംശയവും തോന്നിയിരുന്നില്ല.

രഹസ്യം ചുരുളഴിയുന്നു

എന്നാല്‍ ഓക്ടോബറില്‍ ഏളൂരിലെ കെ നാഗരാജ(49) എന്നായാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയ്ക്ക് പിന്നിലെ രഹസ്യങ്ങള്‍ പുറത്തുവന്നത്.

നാഗരാജുവിന്‍റെ മരണം

സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനായിരുന്നു നാഗരാജു. സ്വര്‍ണ്ണവും പണവും നിക്ഷേപിക്കാനായി ബാങ്കിലേക്ക് പോകുന്നതിനിടയിലായിരുന്നു നാഗരാജു ശിവയെ കാണാന്‍ അയാളുടെ സ്ഥലത്തേക്ക് പോയത്. ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞ് അവിടെ വെച്ച് ശിവ നാഗരാജിന് ഒരു നാണയം നല്‍കി.

പോസ്റ്റുമോര്‍ട്ടം നടത്തി

രണ്ട് ലക്ഷം രൂപ നല്‍കിയായിരുന്നു ശിവ നാഗരാജിന് നാണയം കൈമാറിയത്. ഇതിന് പിന്നാലെ സയനൈഡ് കലര്‍ത്തിയ പ്രസാദവും ശിവ നാഗരാജുവിന് കൈമാറി. വീട്ടിലെത്തി പ്രസാദം കഴിച്ച ശിവ അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. നാഗരാജിന്‍റെ മരണത്തില്‍ സംശയം തോന്നിയ കുടുംബം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി.