ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം ദുല്‍ഖറിന്റെ പുതിയ ക്ലാസിക് കാറാണ്. പുതിയ കാറുകള്‍ സ്വാന്തമാക്കാന്‍ പലരും കൊതിക്കുമ്ബോള്‍ ദുല്‍ക്കറിന് പ്രിയം പഴയ ക്ലാസിക്ക് കറുകളോടാണ്. അതിനുവേണ്ടി താരം കൊച്ചി ആലുവയിലെ പ്രീമിയം സെക്കന്റ് കാര്‍ ഡീലര്‍മാരായ സിഗ്നേച്ചര്‍ കാറില്‍ നിന്നാണ് ക്ലാസിക് കാര്‍ ഡാറ്റ്സണ്‍ 1200 സ്വന്തമാക്കിയത്. ദുല്‍ഖറിന്റെ താല്‍പര്യമനുസരിച്ച് മുംബൈയില്‍ നിന്ന് വാങ്ങിച്ച് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു കാര്‍.

ഇപ്പോള്‍ വിപണിയിലുള്ള നിസാന്‍ സണ്ണിയുടെ ആദ്യകാല മോഡലുകളിലൊന്നാണ് ഡാറ്റ്സണ്‍ 1200. ബി110 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന കാര്‍ 1970 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തിലാണ് വിപണിയില്‍ എത്തിയിരുന്നത്.
ഇതുകൂടാതെ എസ്‌എല്‍എസ് എഎംജി, ടൊയോട്ട സുപ്ര, ബെന്‍സ് ഡബ്ല്യു 123, ജെ80 ലാന്‍ഡ് ക്രൂസര്‍, മിനി കൂപ്പര്‍, വോള്‍വോ 240 ഡിഎല്‍ തുടങ്ങിയവയും വാഹനങ്ങളും ദുല്‍ഖറിനുണ്ട്.