പനാജി: വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമായ പരാ വില്ലേജില്‍ നിന്നും സെല്‍ഫി, ഫോട്ടോഷൂട്ട്, സിനിമാ ചിത്രീകരണം തുടങ്ങിയവക്ക് സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള സ്വഛതാ ടാക്‌സ് നല്‍കണമെന്ന് പുതിയ നിയമം. ഇത് പ്രകാരം ഇവിടെ നിന്നും ഒരു ഫോട്ടോ എടുക്കണമെങ്കില്‍ 500 രൂപയാണ് നല്‍കേണ്ടത്. ഇത് സഞ്ചാരികളെ ശരിക്കും നിരാശരാക്കി. ഈ നിയമം ഗോവന്‍ ഗ്രാമങ്ങളും പിന്തുടരുമോ എന്ന ആശങ്കയും സഞ്ചാരികള്‍ക്ക് ഉണ്ട്.
ബോളിവുഡ് ചിത്രം ‘ഡിയര്‍ സിന്തഗി’ എന്ന ചിത്രത്തിനു ശേഷം ശ്രദ്ധയാകര്‍ശിച്ച പരാ വില്ലേജില്‍ നിരവധി സഞ്ചാരികളാണ് എത്തിച്ചേരാര്‍. അതി മനോഹരമായി മരങ്ങളും മറ്റ് പ്രകൃതി ദൃശ്യങ്ങളും സഞ്ചാരികളെ പരാ വില്ലേജിലേക്ക് ആകര്‍ശിക്കുന്നു.
സെല്‍ഫി, ഫോട്ടോഷൂട്ട്, സിനിമാ ചിത്രീകരണം തുടങ്ങിയവക്ക് ടാക്‌സ് നല്‍കണമെന്നതാണ് പുതിയ നിയമം. ഈ നിയമം ഗോവയിലെ മറ്റു സ്ഥലങ്ങളും പിന്തുടരുമോ എന്ന ആശങ്കയും വിനോദ സഞ്ചാരികള്‍ക്ക് ഉണ്ട്. വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമായ പരാ വില്ലേജിലെ പുതിയ നിബന്ധനകള്‍ സഞ്ചാരികളെ നിരാശരാക്കി.