ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിനു (ഐസിഇസിഎച്ച്‌) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഫാ. ഐസക്ക്.ബി. പ്രകാശ് (പ്രസിഡന്‍റ്), റവ. ജേക്കബ് പി. തോമസ് ( വൈസ് പ്രസിഡന്‍റ്) എബി കെ .മാത്യു (സെക്രട്ടറി), രാജൻ തോമസ് (ട്രഷറർ), ഷാജി പുളിമൂട്ടിൽ (പ്രോഗ്രാം കോഓർഡിനേറ്റർ), ഫാ. എബ്രഹാം സക്കറിയ ( സ്പോർട്സ് കൺവീനർ), റോബിൻ ഫിലിപ്പ് (പബ്ലിക് റിലേഷൻസ് ഓഫീസർ), റവ. റോഷൻ വി.മാത്യൂസ് ( യൂത്ത് കോഓർഡിനേറ്റർ), ഡോ. അന്ന കെ. ഫിലിപ്പ് ( ക്വയർ കോഓർഡിനേറ്റർ), ജോജോ തുണ്ടിയിൽ, ഷീജ വർഗീസ് (വോളന്‍റിയർ ക്യാപ്റ്റന്മാർ), ജോൺസൺ കല്ലും മൂട്ടിൽ (ഓഡിറ്റർ) എന്നിവരേയും സ്പോർട്സ് കോഓർഡിനേറ്റർമാരായി ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടിനാൽ, ബിജു ചാലയ്ക്കൽ, റജി ജോൺ, റിജോ ജേക്കബ്, അനിൽ വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.

ഒക്ടോബർ 7 നു സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്‍റ് ഫാ. ഐസക് ബി.പ്രകാശ് അധ്യക്ഷത വഹിച്ചു.
ഈ വർഷത്തെ ക്രിസ്മസ് കരോൾ ശുശ്രൂഷ ഡിസംബർ 25 നു വൈകുന്നേരം സ്റ്റാഫോർഡിലുള്ള സെന്‍റ് ജോസഫ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.