രാജ്യം ഉറ്റു നോക്കുന്ന അയോദ്ധ്യ കേസിന്റെ വിധി പുറപ്പെടുവിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. വിധി വരാനിരിക്കെ രാജ്യം ആശങ്കയിലാണ്.അതിനിടെ, അവസരം മുതലാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയോധ്യയെ ലക്ഷ്യമാക്കി ഇന്ത്യയിലേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായാണ് സൂചന. ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായിട്ടാണ് ഇറ്റലിജെന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
നേപ്പാള്‍ വഴി ഏഴ് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് എത്തിയെന്നാണ് വിവരം. ഇതില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടുപേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല.ഇവര്‍ക്ക് പാകിസ്ഥാനില്‍ നിന്നും വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘാര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം. അയോദ്ധ്യ, ഫെസാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ഇവര്‍ ഒളിച്ചിരിക്കാനാണ് സാധ്യത എന്നും അധികൃതര്‍ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17 ന് മുന്‍പ് അയോദ്ധ്യ കേസില്‍ സുപ്രധാന വിധി പ്രസ്താവിക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര് എന്നിവിടങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം ഉണ്ടായാല്‍ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കും എന്നും യുപി പൊലീസ് മേധാവി ഓപി സിങ് വ്യക്തമാക്കി. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുന്‍പ് അയോധ്യ കേസില്‍ അന്തിമ വിധി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.