ന്യൂയോര്‍ക്ക് : 2020 ജൂലൈ 6 മുതല്‍ 10 വരെ നടക്കുന്ന ഫോമാ അന്തര്‍ദേശീയ ക്രൂസ് കണ്‍വന്‍ഷന്റെ, ന്യൂയോര്‍ക്ക് എംപയര്‍ റീജണ്‍ കിക്കോഫ് കേരളപ്പിരവിദിനമായ നവംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റൊറെന്റില്‍ വച്ച് നടത്തി. റീജണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥകുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്, കംപ്ലയ്ന്റ് കമ്മറ്റി വൈസ് ചെയര്‍മാന്‍ തോമസ് കോശി, ഫോമാ മുന്‍ ജോ.ട്രഷററും യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ജോഫ്രിന്‍ ജോസ് എന്നിവരില്‍ നിന്നും കണ്‍വന്‍ഷന്റെ സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഫോമാ ട്രഷറര്‍ ഷിനു ജോസഫ് സ്വീകരിച്ചു. എംപയര്‍ റീജണില്‍ നിന്നും ഇരുപത്തഞ്ചിലധികം രജിസ്‌ട്രേഷനുകള്‍ ഇതിനോടകം ചെയ്തതായി ഗോപിനാഥകുറുപ്പും, ഷിനു ജോസഫും അറിയിച്ചു.

നാഷ്ണല്‍ കമ്മറ്റി അംഗങ്ങളായ ഷോളി കുമ്പിളുവേലി, സുരേഷ് നായര്‍, യൂത്ത് പ്രതിനിധി ആശിഷ് ജോസഫ്, മുന്‍ ആര്‍.വി.പി. പ്രദീപ് നായര്‍, റീജണല്‍ സെക്രട്ടറി ഷോബി ഐസക്, ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മലയില്‍, മിഡ് ഹഡ്‌സന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷീലാ ജോസഫ്, വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായര്‍, തോമസ് മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

എംപയര്‍ റീജണില്‍ നിന്നും ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുന്‍ ആര്‍.വി.പി. പ്രദീപ് നായരെ ചടങ്ങില്‍ എന്‍ഡോഴ്‌സ് ചെയ്തു. അതുപോലെ ഡാളസില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ജുഡീഷ്യല്‍ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട തോമസ് മ്ാത്യു(അനിയന്‍) വിനെ യോഗം അനുമോദിച്ചു.

ഫോമാ നേതാക്കളായ അനിയന്‍ ജോര്‍ജ്, ബൈജു വര്‍ഗീസ്, ഇടുക്കള ജോസഫ്, ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി സ്റ്റാന്‍ലി കളത്തില്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി തോമസ് ടി. ഉമ്മന്‍, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

യൂത്ത് ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായി ഫോമാ എംപയര്‍ റീജിയണിന്റെ യോഗം നവംബര്‍ 17-ാം തീയതി ഞായറാഴ്ച 3 മണിക്ക് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റോറന്റില്‍ കൂടുന്നതാണെന്ന് ആര്‍.വി.പി. ഗോപിനാഥകുറുപ്പ് അറിയിച്ചു.