വാഷിങ്ടണ്‍: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിനെ ഭീകരപ്പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തി. ലോകത്തെ ഭീകര സംഘടനകളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് സി.പി.ഐ മാവോയിസ്റ്റ്.

താലിബാന്‍ (അഫ്ഗാനിസ്ഥാന്‍), ഐ.എസ്., അല്‍-ശബാബ് (ആഫ്രിക്ക), ബോകോ ഹറം (ആഫ്രിക്ക), ഫിലിപ്പീന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവക്കു ശേഷമാണ് പട്ടികയില്‍ സി.പി.ഐ മാവോയിസ്റ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2018ല്‍ സി.പി.ഐ മാവോയിസ്റ്റ് 177 സംഭവങ്ങളില്‍ 311 പേരെ കൊലപ്പെടുത്തിയതായി യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, തീവ്രവാദം ഗ്രസിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.കഴിഞ്ഞ വര്‍ഷം 57 ശതമാനം ഭീകര പ്രവര്‍ത്തനങ്ങളും നടന്നത് ജമ്മു-കശ്മീരിലാണെന്ന് യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് വ്യക്തമാക്കുന്നു.