മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ജീവിത സഖിയായി ആയുര്‍വേദ ഡോക്ടര്‍ ആഗി മേരി അഗസ്റ്റിന്‍ എത്തുന്നു. കല്ലൂര്‍ക്കാട് സ്വദേശിനിയായ ഡോ. ആഗി ആയുര്‍വേദ വൈദ്യ കുടുംബാംഗമാണ്. പരമ്ബരാഗത നേത്രചികിത്സകരുടെ കുടുംബത്തില്‍ നിന്നുള്ള ഡോ. ആഗി കല്ലൂര്‍ക്കാട് സ്വന്തമായി ആയുര്‍വേദ ക്ലിനിക്ക് നടത്തുന്നുണ്ട്.

ജനുവരി 12-നാണ് വിവാഹം. ഞായറാഴ്ച കുടുംബങ്ങള്‍ തമ്മില്‍ കാര്യങ്ങള്‍ തീര്‍ച്ചപ്പെടുത്തുകയായിരുന്നു. കല്യാണം നിയോജക മണ്ഡലത്തിലെ എല്ലാ തുറകളില്‍പ്പെട്ടവരെയും വിളിച്ച്‌ നടത്താനാണ് ആലോചന.