തൃശൂര്‍: തൃശൂര്‍ കേരള പൊലീസ്​ അക്കാദമിയില്‍ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയത്​ നിലയില്‍ കണ്ടെത്തി. പൊലീസ്​ അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാഷ്​ എസ്​.ഐ അനില്‍കുമാറിനെയാണ്​ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​.

ചൊവ്വാഴ്​ച രാത്രി 11.30 മണിയോടെ കൂടി അക്കാദമിയിലെ എ ​േബ്ലാക്കിലെ 31ാം നമ്ബര്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ്​ മൃതദേഹം കണ്ടെത്തിയത്​. 1993 ബാച്ചിലെ പോലീസുദ്യോഗസ്ഥനാണ് അയ്യന്തോള്‍ സ്വദേശിയായ അനില്‍കുമാര്‍. കുറച്ചു നാളായി മെഡിക്കല്‍ ലീവിലായിരുന്നു.