മുംബൈ: മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായി. മലദ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. പത്തോളം അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തിൽ ആർക്കും പൊള്ളലേറ്റതായി റിപ്പോർട്ടുകളില്ല. കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമർന്നെന്നാണ് വിവരം.