മൂവാറ്റുപുഴ: മരടില്‍ തീരമേഖലാ പരിപാലന നിയമങ്ങള്‍ മറി കടന്നു ഫ്ലാറ്റുകള്‍ നിര്‍മിച്ചതിന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഹോളി ഫെയ്ത്ത് നിര്‍മാണക്കമ്ബനി ഉടമ സാനി ഫ്രാന്‍സിസ്, ആല്‍ഫാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി പോള്‍ രാജ്, മുന്‍ പ‍ഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മരട് പഞ്ചായത്തിലെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി.ഇ. ജോസഫ് എന്നിവരു‍ടെ റിമാന്‍ഡ് ഈ മാസം 19 വരെ നീട്ടി. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ 4 പ്രതികളുടെയും റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇവരെ കോടതിയില്‍ ഹാജരാക്കി. ഇവരുടെ ജാമ്യാപേക്ഷ കോടതി 8നു പരിഗണിക്കും.