ബാ​ങ്കോ​ക്ക്: താ​യ്‌ലൻ​ഡി​ൽ മു​സ്‌ലിം വി​മ​ത​രെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ താ​യ്‌ലൻ​ഡി​ലാ​ണ് സം​ഭ​വം.

12 പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും മൂ​ന്ന് പേ​ർ ആ​ശു​പ​ത്രി​യി​ലും ആ​ണ് മ​രി​ച്ച​തെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച സൈ​നി​ക പോ​സ്റ്റു​ക​ൾ​ക്കു നേ​രെ​യും വി​മ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ താ​യ്‌ല​ൻ​ഡി​ലു​ണ്ടാ​യ ക​ലാ​പ​ങ്ങ​ളി​ൽ 7000 പേ​രാ​ണ് മ​രി​ച്ച​ത്.