ഡാളസ്: നോര്‍ത്ത് അമേരിക്കയിലേയും കാനഡയിലേയും ഔദ്യോഗിക സാഹിത്യ സംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ 2019 കവിതാപുരസ്‌കാരം ബിന്ദു ടിജിയുടെ ‘രാസമാറ്റം’ എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു.

ലാനയുടെ ഈ വര്‍ഷത്തെ വിശിഷ്ടാതിഥി റിട്ട . ഡിജിപി ജേക്കബ് പുന്നൂസ് ആണു അവാര്‍ഡ് നല്‍കിയത് .