കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തൊന്നാമത് ടെലി കോണ്‍ഫെറന്‍സ് നവംബര്‍06, 2019 (November 06, 2019) ബുധനാഴ്ചവൈകീട്ട്ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ളവിവരംഎല്ലാവരേയുംഓര്‍മപ്പെടുത്തിക്കൊള്ളുന്നു
വിഷയം: “യാക്കോബായസഭയുടെ അസ്തിത്വപ്രതിസന്ധി  ആസന്നമായവസന്തത്തിന്‍റെഇടിമുഴക്കം!”
അവതരിപ്പിക്കുന്നത്: പ്രൊഫ. ഡോ.ജോസഫ് വര്‍ഗീസ് (ഇപ്പന്‍)

കേരളത്തില്‍ ഇന്ന് അനേകം സംഘടനകള്‍ സഭാനവീകരണത്തെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനലക്ഷ്യം ചര്‍ച്ച്  ട്രസ്റ്റ് ബില്‍ പാസാക്കിയെടുക്കുക എന്നതാണ്. സംഘടനകളെയും ചര്‍ച്ച്  ട്രസ്റ്റ് ബില്ലിനേയുമെല്ലാം പഠിച്ച് മനസ്സിലാക്കിപ്രവര്‍ത്തിച്ചിട്ടുള്ള ഇപ്പന്‍സാര്‍ തന്‍റെ സമയം മുഴുവനും ചര്‍ച്ച്  ട്രസ്റ്റ് ബില്‍ പാസാക്കിയെടുക്കാന്‍ ഇപ്പോള്‍ ചിലവാഴിച്ചുകൊണ്ടിരിക്കുന്നു.  ആനുകാലിക കേരള സഭാ രാഷ്ട്രീയത്തെ വിശകലനം ചെയ്ത് അദ്ദേഹം അവതരിപ്പിക്കുന്ന പ്രഭാഷണം കേള്‍ക്കാന്‍ നിങ്ങള്‍ എല്ലാവരെയും വീണ്ടും ക്ഷണിച്ചുകൊള്ളുന്നു,

അവതരണത്തിനുശേഷമുള്ള ചോദ്യോത്തരവേളയിലും ചര്‍ച്ചയിലും എല്ലാവരുംപങ്കെടുക്കണമെന്നും സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.