ചിക്കാഗോയിലും, പരിസരത്തും താമസിക്കുന്ന 60 കുടുംബങ്ങളുടെ കൂട്ടായ്മ ആണ് കേരള ക്ലബ്. തികച്ചും എക്‌സ്‌ക്ലൂസീവ് ആയ പ്രവര്‍ത്തനങ്ങള്‍ ആണ് കേരള ക്ലബ് ചെയ്യുന്നത്. മറ്റുള്ള സംഘടനകള്‍ ചെയ്യുന്ന പരിപാടികളോ, ക്ലബുകള്‍ ചെയ്യുന്ന പരിപാടികളോ ചെയ്യുവാന്‍ ഉദ്ദേശം ഇല്ല. ഇതിലെ അംഗങ്ങള്‍ക്കുമാത്രം ഉള്ള പ്രവര്‍ത്തനങ്ങളും, പരിപാടികളും ആണ് ഉദ്ദേശിക്കുന്നത്. കാരണം ഇതിലെ അംഗങ്ങള്‍ എല്ലാവരും തന്നെ മറ്റു സാമൂഹിക സാംസ്‌കാരിക സംഘടനകളിലും, സമുദായ സംഘടനകളിലും പ്രവര്‍ത്തിക്കുന്നവര്‍ ആണ്. അതോടൊപ്പം സമൂഹത്തിനോ, വ്യക്തികള്‍ക്കോ, സഹായങ്ങള്‍ ആവശ്യം ആണെന്നു തോന്നിയാല്‍ സഹായങ്ങള്‍ ചെയ്യുവാന്‍ താല്‍പര്യം ഉണ്ട്.  ഈ ക്ലബിലെ അംഗങ്ങള്‍ തികച്ചും, ഫാമിലി ഓറിയന്റഡ് ആണ്. മലയാളി എന്നൊരു കണ്‍സപ്റ്റ് ആണ് പ്രധാന ഉദ്ദേശം. ഇതിലെ അംഗങ്ങളായ കുടുംബങ്ങള്‍ തമ്മില്‍ നല്ലൊരു സുഹൃത്ബന്ധം ഉണ്ടാക്കുക, വൈകുന്നേരങ്ങളില്‍ ഫ്രീ ആയിട്ടിരിക്കുന്നവര്‍ ഒന്നിച്ചു കൂടുവാനും ഭക്ഷണം പാകം ചെയ്ത് ഒന്നിച്ച് കഴിക്കുവാനും, കുട്ടികള്‍ കോളേജില്‍ പോയിക്കഴിഞ്ഞ് ഒറ്റക്കിരിക്കുന്ന മാതാപിതാക്കള്‍, കുട്ടികളുടെ കല്യാണം കഴിഞ്ഞതിനുശേഷം ഒറ്റയ്ക്കിരിക്കുന്ന മാതാപിതാക്കള്‍ക്കെല്ലാം ഒന്നിച്ചു കൂടൂവാനുള്ള ഒരു വേദിയാണിത്. ഇതിലെ അംഗങ്ങള്‍ ഒന്നിച്ച് ഉല്ലാസയാത്ര, അങ്ങനെ പലതും ഈ ക്ലബിന്റെ പ്രവര്‍ത്തനപദ്ധതിയില്‍ ഉണ്ട്. ഈ ക്ലബിന്റെ പ്രധാനതീരുമാനങ്ങളില്‍ ഒന്ന് മറ്റും സംഘടനകളില്‍ കാണുന്ന വ്യക്തിവൈരാഗ്യങ്ങളും, കക്ഷി രാഷ്ട്രീയവും, ഗ്രൂപ്പിസവും ഒക്കെ ഒഴിവാക്കുന്നതിന് കമ്മിറ്റിക്കാരെ തിരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെയായിരിക്കും. കേരള ക്ലബ് അംഗങ്ങള്‍ക്ക് ഒന്നിച്ചു കൂടുവാന്‍ ഒരു ബില്‍ഡിംഗ് എടുത്തിട്ടുണ്ട്.
ക്ലബിന്റെ ഉത്ഘാടനം ഈ വര്‍ഷത്തെ കേരള പിറവിയോടനുബന്ധിച്ച് തോമസ് ചാഴിക്കാടന്‍ എം.പി. നിര്‍വഹിച്ചു. ക്ലബിന്റെ പ്രവര്‍ത്തനങ്ങളും, ഉദ്ദേശശുദ്ധിയും, അറിഞ്ഞ ചാഴിക്കാടന്‍ ഇതിലെ അംഗങ്ങളെ മുക്തകണ്ഠം പ്രകീര്‍ത്തിച്ചു. കേരള ക്ലബ്, കേരള പിറവി-2019ല്‍ നിലവില്‍ വന്നത്  വരും കാലങ്ങളില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം എന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
കേരള ക്ലബിന്റെ പ്രഥമ കമ്മിറ്റി അംഗങ്ങളായ ബെന്നി വച്ചാച്ചിറ, അച്ചന്‍കുഞ്ഞ് മാത്യു, സാജന്‍ താമരപള്ളി, സാബു അച്ചേട്ട്, ജോസഫ് മാത്യു, വര്‍ഗീസ് ജോണ്‍, റോയി മുളകുന്നം എന്നിവര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.
ടെസ ചുങ്കത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടു കൂടിയ മീറ്റിംഗില്‍ ബെന്നിവച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ റോയി മുളകുന്നം എം.സി.ആയും ജോസഫ് മാത്യു സ്വാഗതപ്രസംഗവും, വോട്ട് ഓഫ് താങ്ക്‌സ് അച്ചന്‍കുഞ്ഞു മാത്യു എന്നിവര്‍ നിര്‍വഹിച്ചു.