വാഷിംഗ്ടണ്‍: ലോകരാജ്യങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ ആയുധക്കച്ചവടവും ഉപയോഗവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അമേരിക്ക റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പം ആയുധകരാറുകള്‍ ചര്‍ച്ച ചെയ്യും. ഏഷ്യന്‍ മേഖലയിലെ സൈനിക ശക്തികളായ റഷ്യയും ചൈനയും നിര്‍ണ്ണായക മാറുന്നതിനിടെയാണ് അമേരിക്കയുടെ ഈ നീക്കം.

‘ഞങ്ങള്‍ നിലവില്‍ ആയുധഉപയോഗം നിയന്ത്രിക്കുന്ന കാര്യത്തിലാണ് ശ്രദ്ധചെലുത്താനുദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി റഷ്യയുമായും ചൈനയുമായും കൂടിക്കാഴ്ചകള്‍ തീരുമാനിച്ചിട്ടുണ്ട്’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അവരെ സംബന്ധിച്ച്‌ ആണവ നിരായുധീകരണമാണ് ഒരു പ്രധാനപ്രശ്‌നം എന്നാല്‍ നിലവില്‍ ഏതുതരം ആയുധങ്ങളുടെ നിര്‍മ്മാണവും വിശദമായി നിയന്ത്രിക്കുന്നതാണ് ചര്‍ച്ചയാവുകയെന്നും ട്രംപ് പറഞ്ഞു.

ഹോംങ്കോംഗ് വിഷയത്തിലും വാണിജ്യ കരാര്‍ പ്രശ്‌നങ്ങളിലും ചൈനയുമായുളള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ കാല്‍വെയ്പ് എന്നതാണ് ഏറെ ശ്രദ്ധേയം. ഹോംങ്കോഗിലെ സമരങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ടെന്ന ശക്തമായ ആരോപണമാണ് ചൈന നിലവില്‍ ഉയര്‍ത്തുന്നത്.