ലഖ്നൗ: കോണ്‍​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി തട്ടിപ്പുകാരന്റെ ഭാര്യയെന്നു ഉത്തര്‍പ്രദേശ് ഗ്രാമീണ വികസന മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. അതുകൊണ്ട് അവരുടെ മനസ്സില്‍ നിന്ന് വരുന്നത് തട്ടിപ്പും വഞ്ചനയും നിറഞ്ഞ വാക്കുകളാണെന്നും മന്ത്രി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ പ്രിയങ്കയെ ഗൗരവമായി എടുത്തിട്ടില്ല. പാവപ്പെട്ട കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തയാളാണ് അവരുടെ ഭര്‍ത്താവ്. അതുകൊണ്ട് ധാര്‍മികമായി അത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ പ്രിയങ്കയ്ക്ക് യാതൊരു അവകാശവുമില്ല’-ശുക്ല പറഞ്ഞു

അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രം​ഗത്തെത്തി. പ്രിയങ്കയെ വ്യക്തിപരമായി അപമാനിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.