കോട്ടയം: കോട്ടയം വേളൂര്‍ പാറോച്ചാലില്‍ പി.സി. ചെറിയാന്‍(കറിയാച്ചന്‍-94) നവംബര്‍ 2-ാം തീയതി സ്വവസതിയില്‍ വെച്ച് നിര്യാതനായി. സംസ്‌ക്കാരം 7-ാം തീയതി വ്യാഴാഴ്ച മാതൃഇടവകയായ വേളൂര്‍ പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കും. കിളിറ്റൂര്‍ മാളിയേക്കലായ വടക്കേപ്പറമ്പില്‍ കുടുംബാംഗവും പള്ളം ബുക്കാനന്‍ ഗേള്‍സ് ഹൈസ്‌ക്കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപികയുമായ തങ്കമ്മ ചെറിയാന്‍(ശോശാമ്മ ടീച്ചര്‍)ആണ് ഭാര്യ. ലാലുമോള്‍ സഖറിയ(ഒര്‍ലാന്റോ ഫ്‌ളോറിഡ), ബിജുമോന്‍ ചെറിയാന്‍(സ്റ്റാറ്റന്‍ ഐലന്റ്, ന്യൂയോര്‍ക്ക്), നൈബുമോന്‍ ചെറിയാന്‍(പാരഗണ്‍ കോട്ടയം) എന്നിവര്‍ മക്കളും, അമയന്നൂര്‍ ഓമത്തിലായ പന്തന്‍മാക്കള്‍ കുര്യന്‍ സഖറിയ(ഫ്‌ളോറിഡ), പാമ്പാടി ഇലപ്പനാല്‍ കുടുംബാംഗം ശോഭന ബിജു(ന്യൂയോര്‍ക്ക്), മുണ്ടക്കയം വെട്ടിക്കല്‍ വിന്‍സി നെബു(ബേസില്‍ ഇന്‍ഡസ്ട്രീസ് വേളൂര്‍) എന്നിവര്‍ മരുമക്കളുമാണ്.

ഷാരണ്‍ ജെസ്റ്റിന്‍, സിറിള്‍, സെറിന്‍, ക്രിസ്, ആശിഷ്, നേഹ, എല്‍ദോ എന്നിവരാണ് കൊച്ചുമക്കള്‍.

പാറോച്ചാലില്‍ പരേതരായ മാണി ചെറിയാന്‍, ആച്ചിയമ്മ ദമ്പതികളുടെ പുത്രനായ പരേതന്‍ ദീര്‍ഘകാലം കോട്ടയം കരയോരം എലിക്‌സിയര്‍ പ്ലാന്റേഷന്‍സില്‍ ജീവനക്കാരനായിരുന്നു. പരേതനായ പി.സി.മാണി, പി.സി.എബ്രഹാം, മറിയാമ്മ കുരുവിള വഌകത്ത്, ഷെവലിയര്‍ പി.സി. ആന#്ഡ്രൂസ്(ഷിക്കാഗോ യു.എസ്.എ.) എന്നിവര്‍ സഹോദരങ്ങളാണ്.

പരേതന്റെ നിര്യാണത്തില്‍ അമേരിക്കന്‍ അതിഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത, കോ്ട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, ബോംബെ ഭദ്രാസനാധിപന്‍ തോമസ് മോര്‍ അലക്‌സ്‌ന്തോയസ് മെത്രാപ്പോലീത്ത, കോഴിക്കോട് ഭദ്രാസനാധിപന്‍ യാക്കൂബ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ഫോമ ജനറല്‍ സെക്രട്ടറി ശ്രീ.ജോസ് ഏബ്രഹാം, സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.തോമസ് തോമസ് പാലത്തറ, എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ഗ്രിഗോറിയോസ് ചര്‍ച്ച് വികാരി റവ.ഫാ.ജോയി ജോണ്‍, വെരി.റവ. ഏബ്രഹാം കറുകയില്‍ കോറെപ്പിസ്‌ക്കോപ്പ, വെരി. ഗ്രീവര്‍ഗീസ് ചട്ടത്തില്‍ കോറെപ്പിസ്‌ക്കോപ്പ, റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി, മലയാളി അസോസിയേഷന്‍ സെക്രട്ടറി റീന സാബു, ട്രഷറര്‍ റജി വര്‍ഗീസ്, ഓവര്‍സീസ് കോണ്‍ഗ്രസ് കമ്മറ്റിയംഗം കമാണ്ടര്‍ ജോബി ജോര്‍ജ്, ഫഌവേഴ്‌സ് ടി.വി. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ജീമോന്‍ ജോര്‍ജ്(ഫിലാഡല്‍ഫിയ), സജി കരിമ്പന്നൂര്‍(ഫ്‌ളോറിഡ) എന്നിവര്‍ അനുശോചിച്ചു.