തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ട വടംവലികള്‍ക്കൊടുവില്‍ ശബരിമലയ്ക്കായി സര്‍ക്കാര്‍ അനുവദിച്ച നൂറു കോടി ധനസഹായത്തില്‍ ആദ്യ ഗഡുവായ 30 കോടി രൂപ ദേവസ്വം ബോര്‍ഡിനു ലഭിച്ചു . ഈ വര്‍ഷം ആദ്യം ബജറ്റില്‍ പ്രഖ്യാപിച്ച പണത്തിന്റെ കാല്‍ഭാഗമാണ് മണ്ഡലകാലത്തിനു മുന്നോടിയായെങ്കിലും അനുവദിച്ചത് .
തിരുപ്പതി മാതൃകയില്‍ ശബരിമലക്ഷേത്രത്തില്‍ സംവിധാനം ,ശബരിമല റോഡ് വികസനത്തിന് 200 കോടി , പമ്ബ നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി,പമ്ബയില്‍ ഒരു കോടി ലീറ്റര്‍ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനു 40 കോടി , റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം എന്നിവയ്ക്കൊപ്പമാണ് ദേവസ്വം ബോര്‍ഡിനായി 100 കോടി രൂപ അനുവദിച്ചത് .
കഴിഞ്ഞ ജൂലൈയില്‍ 30 കോടി നല്‍കാന്‍ ഉത്തരാവായിരുന്നെങ്കിലും ഇതുവരെ തുക ദേവസ്വം ബോര്‍ഡിന് ലഭിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് നീരസം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ തുക ദേവസ്വം അക്കൗണ്ടില്‍ എത്തിയത്.