പാകിസ്ഥാന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് ജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ 150 റണ്‍സെടുത്തപ്പോള്‍ 18.3 ഓവറില്‍ സ്മിത്തിന്‍റെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കി. സ്മിത്ത് പുറത്താകാതെ 80 റണ്‍സ് നേടി. പാകിസ്ഥാന് വേണ്ടി ഇഫ്തിഖര്‍ അഹ്മദും(62*) ക്യാപ്റ്റന്‍ ബാബര്‍ അസമും(50) മിൿച നാട്ടിങ് നടത്തി ഇവരുടെ മികവിലാണ് പാകിസ്ഥാന്‍ 150 നേടിയത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.