കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ കോളേജ് പരിപാടിക്കിടെ സംവിധായകന്‍ അനില്‍ രാധകൃഷ്ണ മോനോന്‍ അപമാനിച്ചെന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് നിരവധി ആളുകളാണ് സംവിധായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

എന്നാല്‍ അനില്‍ രാധാകൃഷ്ണന്‍ നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അദ്ദേഹത്തെ പിന്തുണച്ച്‌ നടന്‍ അജയ് നട്‌രാജ് ഫെയ്‌സ് ബുക്കില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിനീഷ് ബാസ്റ്റിനു വേണ്ടി അനില്‍ രാധാകൃഷ്ണ മേനോന്റെ കാലു പിടിച്ചു മാപ്പുപറയുമെന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ‘യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി കുടുംബത്തെ ചീത്ത വിളിച്ചപ്പോള്‍ പോലും ചെറുപുഞ്ചിരിയോടെ നിങ്ങള്‍ അത് ഫേസ് ചെയ്ത രീതിയുണ്ടല്ലോ’.എന്നായിരുന്നു അജയ് കുറിക്കുന്നത്.

അജയ് നടരാജന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്;

ഈ മനുഷ്യനെ ഞാന്‍ ഇന്നുവരെനേരില്‍ കണ്ടിട്ടില്ല , ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തില്‍ മനസിലായൊരുകാര്യം. യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായിഅമ്മയ്ക്ക് വിളിച്ചപോലും ചെറുപുഞ്ചിരിയോടെനിങ്ങള്‍ അത് ളമരല ചെയ്തരീതിയുണ്ടല്ലോ …
മുത്താണ് അനിലേട്ടാ നിങ്ങള്‍ ? എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത്ബിനീഷിനു വേണ്ടി നിങ്ങളുടെകാലുപിടിച്ചു ഞാന്‍ മാപ്പു പറയും