തിരുവനന്തപുരം: ശബരിമലയില്‍ വന്‍ വരുമാന നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ദേവസ്വം മന്ത്രി
കടകംപള്ളി സുരേന്ദ്രന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സാമ്ബത്തിക പ്രതിസന്ധിക്ക്
ശബരിമലയിലെ വരുമാന നഷ്ടവും കാരണമാണ്.

വരുന്ന മാസങ്ങളില്‍ ജിവനക്കാര്‍ക്ക് ശമ്ബളവും പെന്‍ഷനും അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ പോലും തുക തികയാത്ത സാഹചര്യം നിലവിലുണ്ടെന്നും ദേവസ്വം മന്ത്രി നിയമസഭയെ അറിയിച്ചു.

ശബലയിലെ വരുമാനത്തില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. കാണിക്ക ചലഞ്ച് പോലുള്ള കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ മുപ്പത് കോടി രൂപ കൈമാറിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.