തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. പാ​ല​ക്കാ​ട് ശി​ശു​ക്ഷേ​മ സ​മി​തി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ വാ​ള​യാ​ര്‍ കേ​സി​ലെ പ്ര​തി​ക​ള്‍​ക്കാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​തും അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​തു​മാ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ്. വി.​ടി. ബ​ല്‍​റാ​മി​ന്‍റെ നോ​ട്ടീ​സി​ന് അ​നു​മ​തിയാണ് സ്പീക്കര്‍ നിഷേധിച്ചത് .