മസ്‌ക്കറ്റ് : ഒമാന്റെ 49-ാം ദേശീയദിന ആഘോഷത്തിനൊപ്പം എമിറേറ്റ്സ് എയര്‍ ലൈനും. യൂറോപ്പ് ഉള്‍പ്പടെ വിവിധ സെക്ടറുകളിലേക്കുള്ള വിമാന ടിക്കറ്റുകളില്‍ ഇളവ് പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക്, ലണ്ടന്‍, മാഡ്രിഡ്, ആംസ്റ്റര്‍ഡം, അമ്മാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ക്ക് അടുത്ത വര്‍ഷം ഓഗസ്റ്റ് 31 വരെയുള്ള ദിവസങ്ങളിലെ യാത്രക്കാണ് ഇളവ് ലഭിക്കുക. ഓഫ്ഫര്‍ അനുസരിച്ച്‌ ടിക്കറ്റ് ലഭിക്കണമെങ്കില്‍ ഈ മാസം 14ന് മുമ്ബായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് നിബന്ധന.