ഫത്തേഹാബാദ്: മകള്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതിന്റെ സങ്കടത്തില്‍ അച്ഛന്‍ കാര്‍ കനാലിലേക്ക് ഓടിച്ച്‌ കയറ്റി. കാറിലുണ്ടായിരുന്ന ഭാര്യയും മകനുമടക്കം മൂന്നുപേരും മരിച്ചു. 40കാരനായ നിരഞ്ജന്‍ ദാസ് എന്ന യുവാവും ഭാര്യ നീലം(38) ഇവരുടെ 11 വയസ്സുകാരനായ മകന്‍ എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. തനിക്ക് ഇഷ്ടമില്ലാത്തയാളെ മകള്‍ വിവാഹം ചെയ്തതിന്റെ സങ്കടത്തിലാണ് നിരഞ്ജന്‍ ദാസ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭാര്യയ്ക്കും മകനുമൊപ്പം കാറില്‍ യാത്ര ചെയ്യവെ ഇയാള്‍ ഫത്തേഹാബാദിലെ റോഞ്ചാവാലിയിലുള്ള കനാലിലേക്ക് കാര്‍ ഓടിച്ച്‌ കയറ്റുകയായിരുന്നു.

പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും സഹായത്തോടെയാണ് മൂന്നുപേരുടെയും മൃതദേഹം കനാലില്‍ നിന്ന് പുറത്തെടുത്തത്. പഴയ കാറുകള്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന ബിസിനസ്സായിരുന്നു നിരഞ്ജന്.