കോട്ടയം : സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സംഘാടകരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കായിക അദ്ധ്യാപകരായ മുഹമ്മദ് കാസിം, ടിഡി മാര്‍ട്ടിന്‍, കെ വി ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടു. മൂന്ന് പേരും പാലാ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.