തിരുവനന്തപുരം; തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

തലച്ചോറില്‍ ചെറിയ രീതിയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 25ന് വിഎസ് അച്യുതാന്ദനെ തിരുവനന്തപുരം എസ്‌യുടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ശ്രിചിത്രയിലേക്ക് മാറ്റുകയായിരുന്നു.

പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ഉപേക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.