തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ഏറ്റവുമാധികം പരോള്‍ ലഭിച്ചത് പിണറായി സര്‍ക്കാരിന്റെ കാലത്തെന്ന് റിപ്പോര്‍ട്ടുകള്‍. നിയമസഭയില്‍ രേഖാമൂലം നല്കിയ ഉത്തരത്തിലാണ് 11 പ്രതികള്‍ക്ക് പരോള്‍ നല്‍കിയതിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വിജയന് തന്നെ അറിയിച്ചത്. ഏറ്റവും കൂടുതല്‍ ദിവസം പരോള്‍ കിട്ടിയത് സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായ പ്രതി കുഞ്ഞനന്തനാണ്. അപേക്ഷക്കുമ്ബോഴെല്ലാം സാധാരണ പരോളും അടിയന്തര പരോളും തടവുകാര്‍ക്ക് നല്‍കിയിരുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഒരു തടവുകാരന് ഒരു വര്‍ഷം 60 ദിവസം സാധാരണ പരോളിന് അര്‍ഹതയുണ്ട്. എന്നാല്‍, 257 ദിവസമാണ് സര്‍ക്കാര്‍ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത്. സാധാരണ പരോള്‍ 135 ദിവസവും, വിവിധ ആവശ്യങ്ങള്‍ക്കായി അടിയന്തര പരോള്‍ 122 ദിവസവും കിട്ടിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ കുഞ്ഞനന്തന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയ പ്രതിയും സിപിഎം നേതാവുമായ കെ.സി രാമചന്ദ്രനു 205 ദിവസമാണ് പിണറായി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്.
അതേസമയം, പരോളിലിറങ്ങി സിപിഎം നേതാക്കള്‍ക്കൊപ്പം വിവാഹ സത്കാര വേദി പങ്കിട്ട് വിവാദത്തിലായ മുഹമ്മദ് ഷാഫി 145 ദിവസത്തെ പരോളാണ് കിട്ടിയത്. അണ്ണന് സിജിത്തിന് 186 ദിവസവും, കിര്‍മാണി മനോജിനും അനൂപിനും 120 ദിവസം പരോള്‍ ലഭിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്ത സിപിഎം കുന്നോത്ത് പറമ്ബ് ബ്രാഞ്ച് മുന്‍ സെക്രട്ടറി മനോജിന് 117 ദിവസം പരോള്‍ ലഭിച്ചു.
ഷിനോജിന് 105 ദിവസവും, ടി കെ രജീഷിന് 90 ദിവസവും ലഭിച്ചപ്പോള്‍ ഒന്നാം പ്രതി സുനില്‍കുമാറിന് 60 ദിവസമാണ് പരോള്‍ കിട്ടിയത്. രജീഷിനും സുനില്‍കുമാറിനും ഒഴികെ എല്ലാ പ്രതികള്‍ക്കും അടിയന്തരപരോള്‍ ലഭിച്ചതായും വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പോലീസ് റിപ്പോര്‍ട്ട് അനുകൂലമാകാത്തുകൊണ്ട് മാത്രമാണ് രണ്ടുപേര്‍ക്കും അടിയന്തര പരോള്‍ നിഷേധിച്ചത്.